Wednesday, December 7, 2011

കേരളവും പുതിയ നൂറ്റാണ്ടിലെ കാര്‍ഷിക വിപണനവും


കേരളവും പുതിയ നൂറ്റാണ്ടിലെ കാര്‍ഷിക വിപണനവും

കേരളത്തിലേക്ക് പച്ചക്കറി/പലവ്യന്ജന ലോറികള്‍ അതിര്‍ത്തിയില്‍ തടഞ്ഞിടും എന്ന് പറഞ്ഞു വൈക്കോല്‍ വാസുമാര്‍ നമ്മളെ ഭീഷണിപെടുത്തുകയാണ്. എന്ത് കൊണ്ടാണ് നമ്മള്‍ പച്ചക്കറികള്‍ക്ക്/മറ്റു ഭക്ഷണ ഉത്പന്നങ്ങള്‍ക്ക് അയല്‍സംസ്ഥാനങ്ങളെ ഇപ്പോഴും ആശ്രയിക്കുന്നത്. ഫലഭൂയിഷ്ടമായ മണ്ണും, കാലാവസ്ഥയും, വെള്ളവും, ജോലി ചെയ്യുവാന്‍ തയ്യാറുള്ള അഭ്യസ്തവിദ്യരായ തലമുറയും നമ്മള്‍ക്കുണ്ട്..എന്ത് കൊണ്ടാണ് പക്ഷെ നമ്മള്‍ക്ക് കാര്‍ഷികമായോ വ്യാവസായികമായോ വളര്‍ച്ച ഇല്ലാത്തത്? ഐ ടി സ്ഥാപങ്ങള്‍ അല്ലാതെ വളര്‍ച്ച ഉണ്ട് എന്ന് പറയുന്ന ഒരു വ്യാവസായിക മേഖലയും നമ്മള്‍ക്കില്ല...പൊതു മേഖല സ്ഥാപനങ്ങളില്‍ പോലും തളര്‍ന്നു കിതച്ചു മുന്നോട്ടു പോകുന്ന സ്ഥാപനങ്ങള്‍ അല്ലാതെ നല്ല വളര്‍ച്ച കൈവരിച്ച അല്ലെങ്ങില്‍ കൈവരിക്കുന്ന ഒരു സ്ഥാപനം പോലും ഇല്ല.

കാര്‍ഷികനുബന്ധ വ്യവസായത്തിനെകുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം..വിപ്ലവ വലിയേട്ടന്റെ കണ്ണട വച്ച ആസ്ഥാന ബുദ്ധിജീവിയുടെ ബ്ലോഗ്‌ പ്രകാരം
72. Diversification from agriculture to industrial sector and expansion of tertiary sector is expected to add considerably to the gross domestic product. However, the Kerala economy has for long been dependent on the growth of service sector rather than the growth of agriculture and industrial sectors. The state is lagging behind in the agricultural and industrial sector even though fertile soil, suitable climate, skilled manpower and capital are in abundance. The productive sector is far behind the national trend. It is the high time to zero in on the factors responsible for this backwardness and rectify the mistakes without losing further time.

"കാര്‍ഷിക രംഗത്തു നിന്നും വ്യാവസായിക രംഗത്തേക്കുള്ള വൈവിദ്ധീകരണവും വളര്‍ച്ചയും GDP യുടെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കേരളത്തിന്റെ economy വളരെ വര്‍ഷങ്ങളായി കാര്‍ഷിക വ്യാവസായിക രംഗത്തേക്കാള്‍ ഉപരിയായി സര്‍വീസ് സെക്ടരിനെ ആശ്രയിച്ചാണ് നില്കുന്നത്. ഫലഭൂയിഷ്ടമായ മണ്ണും, കാലാവസ്ഥയും, വെള്ളവും, അഭ്യസ്തവിദ്യരായ തലമുറയും, ആവശ്യത്തിനു മൂലധനവും നമ്മള്‍ക്കുണ്ട് എങ്കിലും നമ്മള്‍ ഇപ്പോഴും കാര്‍ഷിക വ്യാവസായിക മേഖലകളില്‍ പിന്നിലാണ്......"

എന്ന് തുടങ്ങി ഒരു കുമ്പസാരം നടത്തുകയാണ് കണ്ണാടി ബുദ്ധിജീവി ചെയ്യുന്നത്..ഈ പറഞ്ഞതില്‍ ഈയുള്ളവന്റെ ചില്ല സംശയങ്ങള്‍ താഴെ പറയുന്നവയാണ്..

കാര്ഷികാനുബന്ധ വ്യാവസായിക മേഖല കേരളത്തില്‍ സത്യത്തില്‍ ഉണ്ടോ...അങ്ങിനെ ഏതെങ്കിലും ഒരു കാര്ഷികനുബന്ധ വ്യാവസായ പൊതുമേഖല സ്ഥാപനം ഉണ്ടെങ്കില്‍ തന്നെ അവ ഘടകകക്ഷികള്‍ക്ക് സീറ്റ്‌/മന്ത്രി സ്ഥാനവീതംവൈപ്പില്‍ എറിഞ്ഞു കൊടുക്കുന്ന അപ്പകഷണവും വെള്ളയാനയും ആയ ഒന്ന് എന്നതില്‍ കവിഞ്ഞു എന്തെങ്കിലും വളര്ച്ചാപരമായ/ പുരോഗമനപരമായ സ്വാധീനം കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ചെലുത്തിയിട്ടുണ്ടോ..ഇല്ല എന്ന് തന്നെയാണ് ഈയുള്ളവന് തോന്നുന്നത്..

അവസരം കിട്ടുമ്പോളെല്ലാം കൂണ് മുളക്കുംപോലെ മുളക്കുന്ന ടി വി ചാനെലുകളില്‍ പോയി പല്ലിളിച്ചു കാണിച്ചു..ലാറ്റിന്‍ അമേരിക്കയിലേയും, ക്യൂബയിലെയും സ്രാവിനെയും ചീങ്ങണ്ണിയെയും കുറിച്ച് അന്നന്ന് വായിച്ചതു മൊഴി മാറ്റം നടത്തി അതു അത് പോലെ തന്നെ മാധ്യമങ്ങളില്‍ ശര്‍ദിച്ചു വക്കുമ്പോള്‍ പറയുന്നതും ചെയ്യുന്നതും ഒക്കെ കേരളത്തിന്‌ എന്തെങ്കിലും പ്രയോജനമുള്ള കാര്യമാണോ എന്ന് ആര് നോക്കാന്‍. ..നേതാവായിരിക്കാന്‍ എപ്പോ ഒന്നുകില്‍ ബുദ്ധിജീവി ആകണം അല്ലെങ്കില്‍ ഗുണ്ടയാവണം എന്ന അവസ്തയുള്ളപ്പോള്‍ അവനവന്‍ അവനവനു പറ്റിയ ഡൊമൈന്‍ തിരഞ്ഞെടുക്കുന്നു അല്ലെ?

കേരളത്തിന്റെ കാര്‍ഷിക വിളകളോടും കാലാവസ്ഥയോടും വളരെയധികം സമയം ഉള്ള നാടാണ് തായ്‌ ലണ്ട് തുടങ്ങിയ തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ ..കാര്ഷികനുബന്ധ വ്യവസായങ്ങളില്‍ അവര്‍ കാണിക്കുന്ന മുന്നേറ്റം നമ്മള്‍ക്കും സ്വീകരിക്കാവുന്നതാണ്...ആദ്യ പടിയായി
ദീര്‍ഖകാല സംഭരണമാര്‍ഗങ്ങള്‍ കൊണ്ട് വരാം, കാര്‍ഷിക രംഗത്തു യന്ത്രവല്‍ക്കരണം കൊണ്ട് വരാം, കൂട്ട് കൃഷി ഫാര്മുകള്‍ കൊണ്ട് വരാം, ഫര്മുകളില്‍ നിന്നും ഫാക്ടറികളിലേക്കുള്ള സമയം കുറയ്ക്കാം, കഴിയുമെങ്ങില്‍ വലിയ ഫര്മുകള്‍ക്ക് ചെറിയ അനുബന്ധ സംസ്കരണ കേന്ദ്രങ്ങള്‍
ഏര്‍പ്പെടുത്താം, ഓരോ ഉത്പന്നത്തിനും വിപണികള്‍ കണ്ടു പിടിക്കാം, വിപണിക്ക് അനുയോജ്യമായ രീതിയില്‍ ഉല്പന്നതിനെ മാറ്റി എടുക്കാം, ബ്രാന്‍ഡ്‌ ചെയ്യാം, നന്നായി പാക്കേജിംഗ് ചെയ്യാം, കാര്‍ഷിക രംഗത്തും സംസ്കരണ രംഗത്തും യന്ത്രവല്‍ക്കരണവും ക്വാളിറ്റി അഷുരണ്‍സ് മുതലായവ കര്‍ശനമായി നില നിര്‍ത്താം, സര്‍ക്കാരിനു നല്ല ക്വാളിറ്റി ഉള്ള ഉത്പന്നങ്ങള്‍ക്ക് ഗ്രേഡ് സിസ്റ്റം ഏര്‍പ്പെടുത്താം,...
അങ്ങിനെ ഒരിക്കല്‍ കൂടി നമ്മുക്ക് ഒരു കാര്‍ഷിക സംസ്ഥാനം ആവാം..............

എത്ര നല്ല ഒരിക്കലും നടക്കാത്ത സ്വപ്നം ..പക്ഷെ എങ്ങാനും ഇനി ബിരിയാണി കൊടുക്കുമോ?








ജാലകം














Monday, December 5, 2011

പ്രധാനമന്ത്രി സത്യപ്രതിജ്ഞാ ലംഘനമല്ലേ നടത്തുന്നത്

കോടതിക്ക് പോലും മനസിലായില്ലായിരുന്നു ഇവിടെ വക്കീലന്മ്മാര്‍ ഉള്ളപ്പോള്‍ എന്തിനാണ് അച്ചുതാന്ദന്‍ സഖാവ് ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും കോടികള്‍ മുടക്കി വക്കീലന്മ്മാരെ ഇറക്കുമതി ചെയ്യുന്നത് എന്തിനാണെന്ന്, പക്ഷെ ഇപ്പൊ ജനത്തിന് മനസിലായി എന്തിനാന്നു. ദണ്ടപാണി എന്ന അഡ്വക്കേറ്റ് ജനറല്‍ അത് എന്തായാലും ജനത്തിന് മനസിലാക്കി കൊടുത്തു..മുല്ലപെരിയാര്‍ പൊട്ടിയാല്‍ 7 മണിക്കൂര്‍ കൊണ്ടാണ് വെള്ളം ഇടുക്കി ഡാമില്‍ ചെല്ലുക എന്ന് പറഞ്ഞപ്പോള്‍ തന്നെ ഉറപ്പായും കോടതിക്കും മനസിലായിട്ടുണ്ടാവും...മുല്ലപെരിയാരില്‍ നിന്നും വെള്ളം KSRTC പിടിച്ചു ചെല്ലാന്‍ പോലും ഈ പറഞ്ഞ സമയം വേണ്ടാന്ന് സാമാന്യം പേപ്പര്‍ വായിക്കുന്ന എല്ലാവര്ക്കും അറിയാം...തമിഴ് പത്രമായിരിക്കുമോ ഇനി എ ജി മാമ വായിക്കുന്നത് എന്നോ.




അശ്വധമാവ് മരിച്ചു എന്ന് കള്ളം പറയാതെ കള്ളം പറഞ്ഞ യുധിഷ്ടിരനെ പോലെ ദണ്ടപാണി മലയാളിക്കിട്ടു വച്ച ആപ്പ് ഉഗ്രന്‍. കേട്ടപാതി കേള്‍ക്കാത്ത പാതി വൈക്കോലും വെളുത്തമ്മയും ഇറങ്ങി കണ്ടോ ഞങ്ങള്‍ പണ്ടേ പറഞ്ഞതാ ഈ ഡാം ലോകാവസാനം വന്നാല്‍ പോലും പൊട്ടില്ല. വൈക്കോല്‍ പറയുന്നതനുസരിച്ച് മാഗ്നിടൂട് 8 ഭൂകമ്പം വരെ ഈ ഡാം താങ്ങും എന്ന്.

തമിഴ്നാട്ടില്‍ ചുവപ്പുവിരിയിക്കാമെന്ന് അതിമോഹിച്ചിരിക്കുന്ന വിപ്ലവ വലിയേട്ടനും ചെറിയേട്ടനും ആത്മാര്‍ഥമായി എന്തെങ്കിലും ചെയ്യുമെന്ന് ഈയുള്ളവന് പ്രതീക്ഷയില്ല. ചാണ്ടിച്ചനും അന്തോണിച്ചനും ഹൈകമാന്‍ഡ് ചുവപ്പു കാര്‍ഡ് കാണിച്ചു കഴിഞ്ഞു. യുവരാജാവ് സൂപ്പര്‍സ്റ്റാര്‍ വിജയനെ ഒക്കെ യൂത്ത് കോണ്‍ഗ്രെസ്സിലെടുത്തു തമിഴ്നാട് കമ്പ്ലീറ്റ്‌ പിടിച്ചെടുക്കാനുള്ള ഉദേശത്തിലാണ്..ഇതിന്റെ ഇടക്ക് ഈ ബ്ലഡി മലയാളികളെ സഹായിക്കാന്‍ പോയാല്‍ ശെരിയാവില്ല. പൊറോട്ടയും ബീഫ് ഫ്രൈ ഒക്കെ ഞാന്‍ തമിഴ് നാട്ടീന്നു കഴിച്ചോളാം, വെളുത്തമ്മ വക വെജിറ്റെറിയന്‍ കുളമ്പും, കണ്ണാടി കരുണന്‍ വക ചിക്കന്‍ കുളമ്പും ഉണ്ട്, വൈകോല്‍ വക തോരനും ഉണ്ട്.
കക്ഷത്തില്‍ ഇരിക്കുന്നത് ഉപേക്ഷിച്ചു ഉത്തരത്തില്‍ ഉള്ളത് എടുക്കാന്‍ നോക്കുവന്നവനെയൊക്കെ എന്ത് പറയാന്‍.

ഒരു പ്രധാനമന്ത്രി ഉള്ളതിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം..നല്ല നേതൃഗുണമുള്ള ഒരു പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇതു അത്ര വലിയ പ്രയാസമില്ലാതെ തീര്‍ക്കാവുന്ന കാര്യമാണ്. വെള്ളം കേരളം കൊടുക്കാന്‍ തയ്യാറാണ്e. വൈക്കോക്കും, വെളുത്തമ്മക്കും, കണ്ണാടി കരുണനും പേടി മലയാളികള്‍ പറ്റിച്ചിട്ട് പോവുമോന്നാണ്..ഈ ഒരു കാര്യത്തിന് മധ്യസ്ഥത നില്ക്കാന്‍ പ്രധാന മന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് ബാധ്യസ്ഥനാണ് എന്നാണ് ഈയുള്ളവന്റെ വിശ്വാസം. ഒരു സംസ്ഥാനത്തിന്റെ മൊത്തം പ്രശ്നമായ ഇതില്‍ ഇടപെടാതിരിക്കുന്ന പ്രധാനമന്ത്രി സത്യപ്രതിജ്ഞാ ലംഘനമല്ലേ നടത്തുന്നത്?. രാജ്യത്തിന്‍റെ ഐക്യവും അഖണ്ടതയും കാത്തു സൂക്ഷിക്കാം എന്നും വിശ്വസ്തതയോടും ബോധത്തോടും കൂടി പ്രധാന മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാംഎന്നും, എല്ലാ പൌരന്മാരോടും ഭയമോ തിരിച്ചു ഭേദമോ വകതിരിവോ ഇല്ലാതെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം ന്യായ മായി പെരുമാറാം എന്നും ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ആളാണ് മന്‍മോഹന്‍ സിംഗ്..ഈയുള്ളവന്റെ സംശയം ഈപ്പോള്‍ അദ്ദേഹം തുടര്‍ന്നു കൊണ്ടിരിക്കുന്ന നിലപാട് സത്യപ്രതിജ്ഞാ ലംഘനമല്ലേ ???


ജാലകം

ആനപാപ്പാന്‍ ജോലി 35 ലക്ഷം രൂപ വര്ഷം ഒരു കൈ നോക്കുന്നോ?

വന്നു വന്നു തെങ്ങ് കയറ്റക്കാര്‍ക്കും പാപ്പാന്മാര്‍ക്കും ഒക്കെയാ ഇപ്പൊ സാലറി കൂടുതല്‍ . പണ്ട് പഠിക്കാന്‍ വിട്ട സമയത്ത് തെങ്ങില്‍ കേറി നടന്നാല്‍ മതിയായിരുന്നു ..അറ്റ്‌ ലീസ്റ്റ് ആന പാപ്പാനാകാന്‍ പഠിക്കാന്‍ പോയ മതിയായിരുന്നു

കഴിഞ്ഞ ദിവസം ഓസ്ട്രേലിയ ജോബ്‌ സെര്‍ച്ച്‌ വെബ്‌ സൈറ്റ് ആയ സീക്കില്‍ കണ്ട പരസ്യമാണ്.
"ആന പാപ്പാന്മാരുടെ ശ്രദ്ധക്ക്
ഗവേര്‍ന്മെന്റിന്റെ വക പരസ്യം ...ന്യൂ സൌത്ത് വെയില്‍സ് സ്റ്റേറ്റ് ഗവേര്‍ന്മെന്റിന്റെ കീഴില്‍ വരുന്ന ടാരോങ്ക മൃഗശാലയിലേക്ക്
സ്ഥിരജോലിക്കായി 3 ആന പപ്പാന്മ്മാരെ ആവശ്യമുണ്ട്. നിങ്ങള്‍ ഒരു നല്ല ആന പപ്പാന്‍ ആണോ ? നിങ്ങള്ക്ക് ആനയെ നോക്കി പരിചയം ഉണ്ടോ? എങ്കില്‍ ഈ ജോലി നിങ്ങള്‍ക്കാണ്.

ഉദ്യോഗാര്‍ഥികള്‍ താഴെ പറയുന്ന കാര്യങ്ങളില്‍ നിപുണനായിരിക്കണം..
*സുരക്ഷിത്വത്തോടെ ആനകളെ നോക്കാന്‍ കഴിവുണ്ടായിരിക്കണം
*നല്ല നിലവാരത്തിലുള്ള പരിചരണവും പരിശീലനവും ആനകള്‍ക്ക് നല്‍കാന്‍ കഴിവുള്ളവരായിരിക്കണം
*ഓണ്‍-ദി-ജോബ്‌ ട്രെയിനികള്‍ക്ക്‌ പരിശീലനവും മാര്‍ഗ നിര്‍ദേശവും നല്‍കാന്‍ കഴിവുള്ളവരാകണം.
*ഒരു ടീം പ്ലയെര്‍ എന്ന രീതിയില്‍ നന്നായി ജോലി ചെയ്യാന്‍ കഴിവുള്ള ആളാകണം

വാര്‍ഷിക ശമ്പളം ഏകദേശം തുടക്കത്തില്‍ 60 ,000 ഓസ്ട്രെലിയന്‍ ഡോളര്‍ + റിസ്ക്‌ അലവന്‍സ് "

അത് കൊണ്ട് കുമാരികളായ നേഴ്സ്മാരെ ഇനി ഇപ്പൊ വേണമെങ്ങില്‍ മൂന്നാനോട് പറഞ്ഞോ ..പാപ്പാന്മാരുടെ വിവാഹ ആലോചനകളും പരിഗണിക്കും എന്ന്. ഗവണ്മെന്റ് ജോലി, പിന്നെ വര്‍ഷം ഏകദേശം 35 -40 ലക്ഷം രൂപ വാര്‍ഷിക സാലറി
വേറെ എന്ത് വേണം..

അല്ല സഖാവേ ഈ ആന പപ്പാനാവാനുള്ള വല്ല കോഴ്സ് ഉം ഉണ്ടോ ? ചുമ്മാ അറിഞ്ഞിരിക്കാന
ജാലകം



Friday, December 2, 2011

ഒരു ഗുജറാത്തി നാട്ടു പാട്ടിന്റെ കഥ

"ശര്‍ക്കര കഴിച്ചു കൊണ്ട് നൂല്‍ നൂല്ക്കു, ഒരിക്കലും തിരിച്ചു വരാതെ യാത്ര പോയി , അനിയനെ പറഞ്ഞു വിടൂ"
പഴയ ഒരു ഗുജറാത്തി നാട്ടു പാട്ട് "ഗുര്‍ ഘായിന്‍, പുനീ ഘതീന്‍, ആപ് ന ആയീന്‍, ഭായീ നു ഖാലീന്‍". ജനിച്ചു വീണപ്പോള്‍ തന്നെ കുഞ്ഞു കയ്യില്‍ കരിമ്പിന്‍ തുണ്ടും കോട്ടന്‍ പൂവുമായി ഒരിക്കലും തിരിച്ചു വരാത്ത യാത്ര പോയ കൊച്ചു മാലാഖമാര്‍ക്ക് വേണ്ടി ഒരു തുള്ളി ചുടുകണ്ണുനീര്‍.


ജീവനോടെ മണ്ണില്‍ കുഴിച്ചു മൂടപ്പെടുക ..ഒരു ജീവനോടും ഒരിക്കലും ചെയ്തു കൂടാത്ത തെറ്റാണു ..പെണ്ണായി ജനിച്ചത്‌ കൊണ്ട് മാത്രം എന്തിനാണിങ്ങനെ. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന ഒന്ന് ചികഞ്ഞെടുക്കുകയല്ല
ഉത്തര്‍ പ്രദേശ്‌ എന്ന 'സാക്ഷാല്‍ ബെഹെന്‍ജി മായാവതി ഭരിക്കുന്ന നാട്ടില്‍ സീതാപ്പൂരില്‍ ഈ വര്‍ഷം നടന്ന സംഭവം ആണ്. ഇരട്ട കുഞ്ഞുങ്ങളില്‍ ആണ്‍കുട്ടി മരിച്ചു പോയപ്പോള്‍, ആ കുട്ടിയോടൊപ്പം ജീവനുള്ള പെണ്‍കുട്ടിയേയും കുഴിച്ചു മൂടി.

എന്നാല്‍ ഇന്ത്യയെക്കാളേറെ കഷ്ടം ഒരു കുട്ടി എന്നാ പോളിസിയുള്ള ചൈനയിലെ കാര്യമാണ് ..പെണ്ണായി പിറന്നു പോയത് കൊണ്ടു അവിടെത്തെ കോട്ടന്‍ തോട്ടങ്ങളില്‍ കുഴിച്ചു മൂടപെടുന്ന അവിടത്തെ പെണ്‍കുട്ടികള്‍ ..എപ്പോ സ്ഥിതി പിന്നെയും മാറി SBS സൌത്ത് കൊറിയ റിപ്പോര്‍ട്ട്‌ പ്രകാരം എപ്പോള്‍ അവര്‍ തോട്ടങ്ങളില്‍ കുഴിച്ചു മൂടപെടുകയല്ല അവരുടെ ശരീരങ്ങള്‍ സ്റ്റാമിന ബൂസ്റ്റെര്‍ ഗുളികകളായി ചൈനയിലും, സൌത്ത് കൊറിയയിലും, ജപ്പാനിലും ഒക്കെ എത്തുകയാനെന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ എങ്ങിനെ ഒന്നും വേസ്റ്റ് ആകാതിരിക്കാം എന്ന് ചൈനക്കാരെ ആരും പഠിപ്പിച്ചു കൊടുക്കണ്ടല്ലോ.

ചൈന നോക്കി യന്ത്രങ്ങളായ വി ആര്‍ കൃഷ്ണയ്യരെ പോലുള്ളവര്‍ ഇതൊന്നും കാണില്ല. പിന്നെ ഓജ ബോര്‍ഡിലും മറ്റും വിശ്വസിക്കുന്ന ആളിനോട്‌ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ കഴിഞ്ഞ കാലം ചികഞ്ഞെടുക്കുമ്പോള്‍ കാണുന്ന വളരെയധികം പ്രകീര്ത്തിക്കപെട്ട ഭൂപരിഷ്കരണ നിയമവുമൊക്കെ നോക്കുമ്പോള്‍ എവിടെയെക്കൊയോ ചില സംശങ്ങള്‍...നരേന്ദ്ര മോഡി വികസനോന്മുഖനായി പ്രവര്‍ത്തിക്കുന്ന ഒരു ഭരണാധികാരി തന്നെയാണ് . പക്ഷെ ഗുജറാത്ത് കലാപത്തിനെ കുറിച്ച് അന്വേഷിക്കുവാനുള്ള പൌരസമിതിയില്‍ പെട്ടയാള്‍ ആ വേദി 'ആരോപണം ആരെക്കുറിച്ചു ഉന്നയിക്കപ്പെട്ടോ' അവരെക്കുറിച്ച് തന്നെ പ്രശംസിച്ചു പറയുന്നത് ഒട്ടും ശെരിയായ ഒരു നടപടിയല്ല. ഇതിനെല്ലാത്തിനു കുറിച്ച് ഒരു വാക്ക് മാത്രം 'സത്യമേവ ജയതേ', എവിടെ എങ്ങിനെ ഒളിപ്പിക്കാന്‍ നോക്കിയാലും സത്യം തന്നെ വിജയിക്കും.

രണ്ടു കുട്ടി നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ നോക്കുന്ന വിദ്യാ വിശാരധന്മാരോട് ഒരു ചോദ്യം എന്തിനു കേരളത്തില്‍ ഈ നിയമം ? ഇന്ത്യയില്‍ കേരളം മാത്രമാണ് ജനസംഖ്യനിയന്ത്രണം നന്നായി നടപ്പിലാക്കിയ സംസ്ഥാനം. കേരളത്തിലെ പോപ്പുലേഷന്‍ ഗ്രോത്ത് റേറ്റ് ഇന്ത്യ ഒട്ടാകെ റേറ്റ്നെക്കാള്‍ വളരെ കുറവാണു. അങ്ങ് വടക്ക് ജനനഫാക്ടറികള്‍ പടച്ചു വിടുന്ന കോടികണക്കിന് ജനങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഓരോന്നും ഭാഗം വെച്ചെടുക്കുമ്പോള്‍ ജനസംഖ്യ യുടെ 2 .43 % മാത്രം വരുന്ന മലയാളിക്ക് പിച്ച ചട്ടി മാത്രം.

ഏതു കാര്യത്തിലും അങ്ങിനെ തന്നെ..മുല്ലപെരിയാരിന്റെ കാര്യം തന്നെ എടുക്കാം കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ബി ജെ പിയുടെയും ഒക്കെ കേന്ദ്ര നേതൃത്വത്തിന് അറിയാം ന്യായം കേരളത്തിന്റെ ഭാഗത്താണെന്ന് എനിട്ട്‌ എന്താണ് അനുകൂല സമീപനം എടുക്കാത്തത്? എല്ലാ പാര്‍ടികളുടെയും സംസ്ഥാന ഘടകങ്ങള്‍ കരഞ്ഞു വിളിച്ചു താന്താങ്ങളുടെ കേന്ദ്ര നേതൃത്വത്തോട് പറയുന്നുണ്ട് എനിട്ടും എന്താണ് അവരാരും നമ്മുടെ നിലവിളി കേള്‍ക്കാത്തത്?

കേരളത്തിന്‌ ലോകസഭ സീറ്റുകള്‍ 20 ഉള്ളപ്പോള്‍ തമിഴ്നാടിനു 39 ലോക സഭ സീറ്റുകള്‍ ഉണ്ട്. ഈ 39 സീറ്റ്‌ എന്ന ലഡ്ഡു ദശാബ്ദങ്ങളായി എല്ലാ ദേശീയ പാര്‍ടികളുടെയും മനസ്സില്‍ ഉണ്ട്. അതെ സമയം വെസ്റ്റ് ബെന്ഗാള്‍ ഇന്റെ കാര്യം എടുക്കാം 34,267 സ്ക്വയര്‍ മൈല്‍ ചുറ്റളവുള്ള ബംഗാളിന്റെ ജനസംഖ്യ 9 കോടി, ലോക സഭ സീറ്റുകള്‍ 42 എണ്ണം. കേരളത്തിന്റെ 15 ,005 സ്ക്വയര്‍ മൈല്‍ ആണെന്നോര്‍ക്കണം.

കേരളത്തിലെ ജനസംഖ്യ സത്യത്തില്‍ നെഗറ്റീവ് റേറ്റ് ആണ്..കാരണം 2001 ലെ ജന സംഖ്യാ 3 കോടി 20 ലക്ഷമുണ്ടായിരുന്ന ജന സഖ്യ എപ്പോള്‍ 3 കോടി 18 അടുത്താണ്. 10 ലക്ഷത്തിനു മുകളില്‍ വരുന്ന അന്യസംസ്ഥാന ജോലിക്കാരെ കൂടാതെ ആണ് ഇത് , 2016 ആവുമ്പോള്‍ എപ്പോള്‍ തന്നെ ജന സംഖ്യയുടെ 3 ശതമാനം വരുന്ന അന്യസംസ്ഥാന ജോലിക്കാരാകും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ലോകസഭ, നിയമസഭ മണ്ഡലങ്ങളില്‍ വിധി നിര്‍ണയിക്കുക. ഇവരില്‍ ഒട്ടുമിക്കവാറും പേര്‍ ബംഗാളികള്‍ ആയതു കൊണ്ട് ഇതു ഇടപതു പക്ഷത്തിനു ആണ് സഹായിക്കുക എന്ന് ഇടതുപക്ഷം കരുതുന്നു..ഏതായാലും കുറച്ചു വര്‍ഷത്തിനു ശേഷം മമത ബാനെര്‍ജി, ലാലു പ്രസാദ്‌ പോസ്റ്ററുകള്‍ എന്നിവ കേരളത്തില്‍ കണ്ടാല്‍ ഒട്ടും അതിശയിക്കേണ്ട...

ഇനിയും സൌമ്യമാരെപോലുള്ള മാലാഖകുട്ടികള്‍ ട്രെയിനുകളില്‍ ഹോമിപ്പിക്കപെടും..പക്ഷെ അന്ന് അന്ന് ആ വേലുച്ചാമി ബീഹാറിയോ ആണെങ്കില്‍ ഇടതുപക്ഷക്കാരന്‍ മുതല്‍ ദിദിയും, ലാല് പ്രസാദ്‌ യാദവും വരെ ഇടപെടും..അവര്‍ക്ക് വേണ്ടി വാദിക്കാന്‍ വിലകൂടിയ വക്കീലന്മ്മാര്‍ വരും..അന്ന് അവര്‍ക്ക് തിരുവനന്തപുരത്തും ഡല്‍ഹിയിലും പിടിയുണ്ടാവും..പണ്ട് 100 ശതമാനം നമ്മുടെ ഉണ്ടായിരുന്ന ലിട്ടെരസി റേറ്റ് അന്ന് ചിലപ്പോള്‍ ദേശീയ നിലവാരത്തിനു താഴെ പോവും....

നമ്മള്‍ക്ക് പക്ഷെ 2 കുട്ടി പോളിസി വേണം...കാരണം നമ്മള്‍ മലയാളികള്‍ കഴുത എന്ന പൊതു ജനം

PS : ജീവിതത്തില്‍ ഞാന്‍ എപ്പോളും വെറുപ്പോടെ നോക്കി കണ്ട ഒരു വ്യക്തിയായിരുന്നു സി പി രാമസ്വാമി അയ്യര്‍ ..എപ്പോള്‍ എനിക്ക് തോന്നുന്നു പഴയ തലമുറ കാണാതെ പോയ, നമ്മള്‍ കേട്ട് പഠിച്ച പലതും തെറ്റാണു..അദ്ദേഹം ശെരിയായിരുന്നു മിക്കവാറും എല്ലാറ്റിലും തന്നെ.

ജാലകം



മന്‍മോഹന്‍ സിംഗ് അഥവാ വായില്ലാക്കുന്നിലപ്പന്‍



മന്‍മോഹന്‍ സിംഗ് അഥവാ വായില്ലാക്കുന്നിലപ്പന്‍
ഈ അപ്ഡേറ്റ് ആരും അറിഞ്ഞില്ലേ 2011 നവംബര്‍ ഇഷ്യൂ ആണ് .

"മേളത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍ ത്തച്ചനും പിന്നെ വള്ളോന്‍ മന്‍മോഹന്‍ സിംഗ് വടുതല മരുവും നായര്‍ കാരയ്ക്കല്‍ മാതാ, ചെമ്മേ കേളുപ്പുകൂറ്റന്‍, പെരിയ തിരുവരങ്ങത്തെഴും പാക്കനാരും, നേരേ രായണഭ്രാന്തനുമുടനകവൂര്‍- ച്ചാത്തനും പാണനാരും"

മുല്ലപെരിയാര്‍ മാധ്യമങ്ങള്‍ ഊതിപെരുപ്പിച്ചതാനെന്നും, ഇത് വെറുതെ തമിഴനേയും മലയാളിയേയും പറഞ്ഞു പറ്റിക്കാന്‍ നോക്കുന്നതാണെന്നും ചില വിവരം കൂടിയ മലയാളി പുംഗവന്മ്മാര്‍ പറഞ്ഞു നടക്കുമ്പോള്‍ വെളുത്തമ്മയും കണ്ണാടി കരുണനും അതേറ്റു പാടുമ്പോള്‍ മലയാളിക്ക് വീണ്ടും ആപ്പ്..ഏറ്റവും ഒടുവിലായി വന്ന ആപ്പ് മനുഷ്യാവകാശ കമ്മീഷന്‍ കേരള ഖടകത്തിന്റെ വക. ജീവിക്കാനുള്ള അവകാശം നിഷേധിക്കപെടുമ്പോള്‍ സമീപിക്കാനുള്ള സ്വയംഭരണ സ്ഥാപനം എന്നാണ് നമ്മള്‍ എല്ലാവരും "മനുഷ്യാവകാശ കമ്മീഷന്‍" എന്നൊക്കെ ധരിച്ചു വച്ചിരിക്കുന്നത്. 12 October 1993 ഇല രൂപിക്രതമായ നാഷണല്‍ ഹുമന്‍ റയിട്ട്സ് ആക്റ്റ് മുഖേന രൂപിക്രതമായ കമ്മീഷന്‍ കേരള ഖടകം എന്തായാലും രാവിലെ പറയുന്നതല്ല ഉച്ചക്കും വൈകീട്ടും പറയുന്നത്. വൈകിട്ട് പറയുന്നത് നാളെ പറയുമോ എന്തോ. പറഞ്ഞാല്‍ കൊളളാം..ആര്‍ക്ക്? മലയാളിക്ക് അല്ലാതെ ആര്‍ക്കാ കമ്മീഷനോ?

മന്‍മോഹന്‍ജിയിലേക്ക് ..പച്ച വെള്ളം പോലും ചവച്ചരച്ചു കുടിക്കുന്ന പുള്ളിക്കാരനെക്കുറിച്ചു പറയാന്‍ അല്പം വൈഷമ്യം ഉണ്ടെങ്കിലും, നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടുമ്പോള്‍ പറയാതിരിക്കുന്നതെങ്ങിനെ. മന്‍മോഹന്‍ജിയെ "കള്ളന്‍" എന്നാരും പറയില്ല പക്ഷെ നിര്‍ഗുണ പരബ്രഹ്മം ആയിരുന്നു "കള്ളന്മ്മാര്‍ക്ക് കഞ്ഞി വച്ച് കൊടുമ്പോള്‍, അത് പക്ഷെ ഈ മുല്ലപെരിയാരിലെ വെള്ളത്തില്‍ തന്നെ വേണോ?"
വെളുത്തമ്മ അയച്ച തന്ന പ്രണയലേഖനം 'റൊമ്പ പ്രമാദം' എന്ന് പറഞ്ഞു ഒരു റിട്ടേണ്‍ പ്രണയലേഖനം അല്ല പ്രതീക്ഷിക്കുന്നത്. അവിടെ അങ്ങേക്ക് നട്ടെല്ലിനു പകരം വാഴനാരാണോ?. സില്‍ക്ക് കുപ്പായതിനുള്ളിലെ ഇരുമ്പുകൈകളാണ് അങ്ങയുടെതെന്നു ഒരു മഹാന്‍ ഈ ഇടക്ക് പറയുന്നത് കേട്ടു. ഈ മഹാനെ വേള്‍ഡ് സിങ്കോഫാന്റ്റ് ചാമ്പ്യന്‍ഷിപ്പിന് വിട്ടാല്‍ ഇന്ത്യയ്ക്ക് തന്നെ ഫസ്റ്റ് പ്രൈസ്.

"ഇമ്സൈ അരസന്‍ ഇരുപത്തി മൂന്നാം പുലികേശി" ഈ തമിഴ് ചിത്രം സത്യത്തില്‍ താങ്കളെ ഉദേശിച്ചു എടുത്തതാണോ? എങ്കില്‍ അത് വളരെ മോശവും പൈശാചികവും മൃഗീയവും ആയി പോയി.




(ഫോട്ടോ കടപ്പാട്: അന്ജ്ഞാതനായ സുഹൃത്ത്‌)
ജാലകം

Wednesday, November 30, 2011

മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്സുകാരെ നാണമുണ്ടോ നിങ്ങള്‍ക്ക്???

മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്സുകാരെ നാണമുണ്ടോ നിങ്ങള്‍ക്ക്???



ഷഷ്ടിപൂര്‍ത്തി നടത്താറായ പടുകിളവന്മ്മാരുടെ തീക്കൂ കഴുകി നിങ്ങള്‍ക്ക് മതിയായില്ലേ, അതോ ഇനി ദുല്‍ഹ്ര്‍ സല്‍മാന്റെയും പ്രണവിന്റെയും ഒക്കെ തീക്കൂ കഴുകി കുടിക്കണം എന്നാണോ തീരുമാനം. മുല്ലപെരിയാര്‍ എന്നോര്‍ത്ത് നാടും നാട്ടാരും ആശങ്കപെടുമ്പോള്‍ഇവിടെ കിളവന്‍ സൂപ്പര്‍സ്റ്റാര്‍കള്‍ക്ക് ഫേസ്ബുക്കില്‍ പല ഷേപ്പിലും ഭാവത്തിലും ഉള്ള ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാനാണ് സമയം. കൂട്ടത്തില്‍ ഒരു പഴയ ഫോട്ടോ കൂടെ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്..ഗ്രഹാതുരത്തം മാറാന്‍ ചെന്നെയിലെ വീട്ടിലെ 1 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയും ഉള്ള ഫിഷ്‌ പോണ്ടില്‍ മീന്‍ പിടിച്ചു ദിവാസ്വപ്നവും കണ്ടിരിക്കുന്ന കൈലി മുണ്ടുടുത്ത മമ്മൂ.

"നിനക്കൊന്നും വേറെ പണിയൊന്നുമില്ലേ " എന്ന് ചോദിക്കാന്‍ എന്ന് ചോദിയ്ക്കാന്‍ നമ്മള്‍ സുകുമാര്‍ അഴീക്കോടോന്നും അല്ലല്ലോ.



എവിടെയാണ് മലയാള സിനിമയുടെ സൂപ്പര്‍ താരങ്ങള്‍ ..ദിലീപ് പിന്നെ മഞ്ജു പ്രസവിക്കുന്നത് കണ്ടു ബോധം കേട്ട് വീണു ധൈര്യം
തെളിയിച്ച ആളാണല്ലോ അത് കൊണ്ട് അവിടെ പ്രതീക്ഷയില്ല...ജയറാമിന് പിന്നെ തമിഴ്നാടിന്റെ വക പദ്മശ്രീ, വീട്, ഇടയ്ക്ക് തമിഴ് പടത്തില്‍ വേഷങ്ങള്‍, സ്ഥാവര ജംഗമ വസ്തുകള്‍ ഒക്കെയുള്ളത്‌ കൊണ്ട് റിസ്ക്‌ എടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പോരാത്തതിന് പണ്ട് വേലക്കാരി 'കറുത്ത് തടിച്ചു എരുമയെ പോലുള്ള തമിഴ് നാട്ടുകാരി ആണെന്ന് പറഞ്ഞപ്പോള്‍' രക്ഷിക്കാന്‍ കറുത്ത കണ്ണട വച്ച പിച്ചക്കാരനാണല്ലോ വന്നത്. ജാതി സ്പിരിറ്റ്‌ കൊണ്ട് വെള്ളുത്തമ്മ അന്ന് അതിനെതിരായി ഒന്നും പറഞ്ഞുമില്ല ..അപ്പൊ കൂറ് രണ്ടു പാര്‍ടി യോടും ഉണ്ട്.



പ്രിഥ്വിരാജ് ചൌഹാന്‍ എവിടെയാണോ എന്തോ..എന്തായാലും മലയാള സിനിമയുടെ തന്റ്റെടമുള്ള നടനായിരുന്നു സുകുമാരന്‍. സുകുമാരന്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം സുരേഷ് ഗോപിയോടൊപ്പം ആ പ്രസ്‌ കോണ്ഫെരെന്സിനു വന്നെന്നെ. മുല്ലപെരിയാരിനെ കുറിച്ച് സുരേഷ് ഗോപി ഒരു വാക്ക് മിണ്ടിയപ്പോള്‍ കക്കൂസില്‍ പോകാന്‍ മുട്ടിയപോലെ ഇരുന്ന ഇന്നസെന്റിന് പകരമായി സുകുമാരനാണ് ആ പ്രസ്‌ കോണ്ഫെരെന്സിനു സുരേഷ് ഗോപിയുടെ ഒപ്പം വന്നിരുന്നതെങ്ങില്‍ രണ്ടു പേരും അതി ശക്തമായി തന്നെ കേരളത്തിന്‌ വേണ്ടി വാദിക്കുന്നത് നമ്മുക്ക് കാണാമായിരുന്നു.



ചാലക്കുടി മണി എവിടെയാണോ എന്തോ ...അല്ലെങ്കില്‍ തന്നെ പടമില്ലാതെ വീട്ടില്‍ ഇരുപ്പാണ്..(നായകനായി അഭിനയിച്ചു രണ്ടു മൂന്ന് പടം താരതമ്യേന വിജയിച്ചപ്പോള്‍ എപ്പോ ഇവനെങ്ങാനും ഭീഷണി ആയാലോ എന്ന് കരുതി ചിലരുടെ പാരയും കിട്ടി) ഇനി ചാന്‍സ് തമിഴോ തെലുങ്ക്കോ ആണ് ഒരു പ്രസ്താവന ഇറക്കി അവരുടെ വിരോധം മേടിച്ചു വക്കണ്ടാന്നാവും.



എന്തായാലും മലയാളികള്‍ ഈ മലയാള സിനിമ, മലയാള സിനിമ നടന്‍മ്മാര്‍, നടിമാര്‍ ഇവരൊക്കെ നമ്മുടെ സ്വന്തക്കാരാന്നുള്ള രീതിയില്‍ ഇവര്‍ ഇവര്‍ക്കുവേണ്ടി ബോധം പൂര്‍വ്വം സൃഷ്ടിക്കുന്ന വാര്‍ത്തകളില്‍ നിന്നുംനമ്മള്‍ നമ്മള്‍ ശ്രദ്ധ തിരിക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ഇവരുടെ ഉറ്റവരും ഉടയവരും ഒക്കെ സുരക്ഷിതരാണ്‌, ഇവരുടെ വീടുകളും സമ്പാദ്യങ്ങളും എല്ലാം സഹ്യന്റെ അപ്പുറത്താണ്. ഇവര്‍ അഭിനയിക്കുന്നത് പണത്തിനു വേണ്ടിയാണ്. ആര് കൂടുതല്‍ പണം തരുന്നോ, ആര് കൂടുതല്‍ ചൂടുള്ള ശരീരങ്ങള്‍ തരുന്നോ അങ്ങോട്ടാണ്. ഇവരുടെ സാമൂഹ്യ സേവനങ്ങള്‍ പ്രശസ്തിക്കും പദ്മശ്രീ, പദ്മഭൂഷന്‍, പദ്മവിഭൂഷന്‍ തുടങ്ങി അര്‍ഹിക്കുന്നവര്‍ക്ക് കിട്ടാത്ത പുരസ്കാരങ്ങള്‍ക്ക് വേണ്ടിയാണ്. എന്തിനു വേണ്ടിയാണു നമ്മള്‍ മലയാള സിനിമയെ സ്നേഹിക്കുന്നത്. എന്തിനു വേണ്ടിയാണ് പത്രങ്ങളും, ദ്രശ്യ മാധ്യമങ്ങളും, മറ്റു അച്ചടി മാധ്യമങ്ങളും ഇവര്‍ക്ക് എത്ര മാത്രം പ്രാധാന്യം കൊടുക്കുന്നത്.



മലയാള സിനിമ ലോകത്ത് മലയാളിയോടൊപ്പം നില്‍ക്കുന്നവര്‍ സുരേഷ് ഗോപി, സംവിധായകന്‍ രഞ്ജിത്, ആഷിക് അബു, റീമ കല്ലിങ്ങല്‍, മമത മോഹന്‍ ദാസ്‌ എന്നിവര്‍ മാത്രം. ഇവരല്ലാതെ മലയാള സിനിമയില്‍ മലയാളിയോടൊപ്പം നില്‍ക്കുന്നവര്‍ ആരുമില്ലേ? ജാലകം

Tuesday, November 29, 2011

ഭരത് സലിം കുമാറിന്‍റെ വെളിപാടുകള്‍




ഭരത് സലിം കുമാറിന്‍റെ വെളിപാടുകള്‍

ഭരത് അവാര്‍ഡ്‌ കിട്ടിയാല്‍ ആരെയും പേടിക്കണ്ട..ആരെ വേണമെങ്കിലും തന്തക്കു വിളിക്കാം..ഉരുളന്‍ കല്ല്‌ വച്ച് വീക്കാം. സത്യത്തില്‍ സലികുമാറിന്റെ ഭരത് അവാര്‍ഡ്‌ ശെരിക്കും കിട്ടിത് തന്നെയാണോ..എന്താ ഒരു തലക്കനം..

ആ പ്രിഥ്വിരാജ് സുകുമാരന്‍റെ BBC ക്കാരി ഭാര്യ പുള്ളികാരനാണ് സൌത്ത്

ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് പറയുന്നത് എന്ന് പറഞ്ഞപ്പോ എന്തായിരുന്നു മല്ലുസിന്റെ ഒരു പ്രകടനം. ദേ എപ്പോ നോക്ക് ഒരു ഭരത് അവാര്‍ഡ്‌ കിട്ടിയപ്പോ എന്താ ജാഡ..


ഭരത് അവാര്‍ഡ്‌ കിട്ടി സലിം കുമാറിന്റെ ആദ്യത്തെ തെറി ജഗതി ചേട്ടനായിരുന്നു ..അത് പിന്നെ ജഗതി ചേട്ടന്റെ പ്രസ്താവനയുടെ
പ്രതികരണം ആയിരുന്നു എന്നൊക്കെ പറയാം..പക്ഷെ ഇതോ...രഞ്ജിത്ഇനെയൊക്കെ ഉരുളന്‍ കല്ല്‌ വച്ച് ഇരിയണം പോലും.

ആദ്യം എറിയേണ്ടത് ആര്‍ക്കിട്ടാണ്.. നാടിന്‍റെയും നാട്ടുകാരുടെയും വേദന സ്വന്തം വേദനയായി കരുതി തന്റേടത്തോടെ ആത്മാര്‍ത്ഥതയോടെ അത് പറഞ്ഞ രഞ്ജിത് ഇനോട് പറഞ്ഞത് വളരെ കൂടുതലാണ്. ഒരു ഭരത് അവാര്‍ഡ്‌ കിട്ടിന്നു വച്ച്, ജഗതി ചേട്ടനെക്കാളും കഴിവ് തനിക്കുണ്ടെന്നും..രഞ്ജിതഇന്റെ ബൌധിക നിലവാരം തന്നിക്കുന്ടെന്നു ഒക്കെ മേനി നടിക്കുന്ന നടനെ ..ഒരു മിമിക്രി ക്കാരന്‍ എന്ന് മറ്റുള്ളവര്‍ വേര്‍തിരിച്ചു പറയുന്നതില്‍ ഒരു തെറ്റുമില്ല.. അഭിനയ കലയില്‍ ജഗതി ചേട്ടന്റെ പ്രഷ്ടം കഴുകി കൊടുക്കാനുള്ള യോഗ്യത സലിം കുമാറിനില്ല .

സലിം കുമാറിന്റെയും ജഗതി ചേട്ടന്റെയും വെള്ളിത്തിരയിലെ കഥാപാത്രങ്ങള്‍ തന്നെ എടുത്തു നോക്കിയാല്‍ മതി. സലിം കുമാറിന്റെ കഥാപാത്രങ്ങള്‍ എല്ലാം ഒരു പോലെ ..പക്ഷെ ജഗതി ചേട്ടന്‍ ഓരോ കഥാപാത്രത്തിനും ഓരോ വ്യത്യസ്തത നല്‍കുന്നു. ..അവാര്‍ഡ്‌ കിട്ടുന്നതാണ് ഒരു നടന്‍റെ കഴിവിന്‍റെ അംഗികാരം എന്ന് കരുതുന്ന സലിം കുമാര്‍ ഒരു പടു വിഡ്ഢിയാണ് ..ജഗതി ചേട്ടനെപോലെ തിലകനെപോലെ പ്രേക്ഷകന്റെ അംഗികാര ത്തിനു വില നല്ക്കുമ്പോള്‍ പ്രേക്ഷകനും വില നല്‍ക്കും..അല്ലാതെ സൂപ്പര്‍ സ്റ്റാര്‍ അപ്പൂപ്പന്മാര്‍ മേടിച്ചു തന്ന റെഡ് ലേബലും കുടിച്ചു പത്രസമ്മേളനം നടത്തി ജനത്തിന്റെ കൂടെ നില്‍കുന്നവരെ തെറി പറഞ്ഞാല്‍ ജനം കൈ വക്കും..

Monday, November 28, 2011

മുല്ലപെരിയാരും സൂപ്പര്‍സ്റ്റാര്‍കളും അമ്മയും




മുല്ലപെരിയാരും സൂപ്പര്‍സ്റ്റാര്‍കളും അമ്മയും പിന്നെ ചിന്ന നടികളും

മുല്ലപെരിയാരിന്റെ വാര്‍ത്ത‍ നോക്കാന്‍ ഗൂഗിള്‍ ന്യൂസ്‌ നോക്കിയപ്പോളാണ് കണ്ടത്. നമ്മുടെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ പടം ഡെക്കാന്‍ Chronicle ഇല്‍ കിടക്കുന്നു.




തള്ളെ ഓഞ്ഞ സൂപ്പര്‍സ്റ്റാര്‍ഓള് മന്‍മോഹന്‍ സിംഗ് മോഡില്‍ കിടന്നു കള്ളഉറക്കം നടത്തുമ്പോള്‍ പുള്ളിക്കാരന്‍ മുല്ലപെരിയാരിനെ കുറിച്ച് പ്രതിഷേധം വല്ലോം രേഖപെടുതിയോ ?.



അല്ലെങ്കിലും സുരേഷ് ഗോപി ആണത്തം ഒക്കെ ഉള്ള ആളാണ്. ഒരു മൈക്രോ സെകന്റിന്റെ ഉള്ളില്‍ ക്ലിക്ക് ചെയ്തു ഡെക്കാന്‍ ക്രോനിക്ലില്‍ കേറി. നോക്കിപ്പോ എന്താ ഹെഡ്ഇങ് "സുരേഷ് ഗോപി നിരാഹാര ഭീഷണി മുഴക്കുന്നു" കിടിലോല്‍കിടിലം ...ഹോ ...ആകാംഷയോടെ താഴേക്ക്‌ നോക്കി.. എന്താ കഥ.. പറഞ്ഞതും ഹെഡ്ഇങ്ഉം തമ്മില്‍ വരിക്ക ചക്കയും കൂഴ ചക്കയും തമ്മില്‍ ഉള്ള വ്യത്യാസം.






മുല്ലപെരിയാര്‍ വിഷയത്തില്‍ രാഷ്ട്രീയക്കാരും കോടതിയും ഒക്കെ തോറ്റാല്‍ അമ്മക്കാര് നിരാഹാരം മുതലായ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന്. പിന്നത്തെ ഡയലോഗ് "മലയാളികള്‍ ഈ വിഷയത്തില്‍ ഇത്ര വൈകാരികമായി പ്രതികരിക്കുകയോന്നും വേണ്ട. പക്ഷെ എങ്ങാനും മുല്ല പെരിയാര്‍ പൊട്ടിയാല്‍ മൂന്ന് ജില്ലകള്‍ കേരളത്തില്‍ നിന്നും തുടച്ചു മാറ്റപെടും."

എന്‍റെ പൊന്നു ഷിറ്റ് കുട്ടാ ഒന്ന് ചോദിച്ചോട്ടെ ...ഈ തുടച്ചു മാറ്റപെടുമെന്ന് മച്ചാന്‍ പറഞ്ഞ ഈ സംഭവം സ്ലേറ്റോ ബോര്‍ഡോ ഒന്നും അല്ലല്ലോ മാച്ചിട്ടു പിന്നെ എഴുതാന്‍. 30 - 40 ലക്ഷം മനുഷ്യര്‍ താമസിക്കുന്ന മദ്യ കേരളമെന്നു മധ്യ കേരളമെന്നു ഒക്കെ അറിയപെടുന്ന കേരളത്തിന്റെ വാണിജ്യ തലസ്ഥാനവും അനേകം വ്യവസായ മേഖലകളും ഉള്‍പെടുന്ന സ്ഥലമല്ലേ. ഈ ഇടുക്കിലും, എറണാകുളത്തും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ താമസിക്കുന്ന, അവിടുന്ന് നിന്നുള്ള പ്രവാസികളുടെ ഉള്ളില്‍ തീയാണ്. നേരം പുലരുമ്പോള്‍ വീടും വീട്ടുകാരുമൊക്കെ ജീവനോടെ കാണുമോന്ന് പേടി. തമിഴന്റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടി കുഴച്ച് മൂന്ന് നേരവും റെഡ് ലേബലില്‍ മുക്കി വിഴുങ്ങുന്ന സൂപ്പര്‍സ്റ്റാര്‍ഉകള്‍ അണ്ണനെ പ്രസ്‌ കോണ്ഫെരെന്സിനു വിട്ടതാന്നു മനസിലായി.

സുരേഷ് ഗോപിന്നൊക്കെ പറഞ്ഞാല്‍ വലിയ ഒരു സംഭവം ആണെന്ന ഞാന്‍ വിചാരിച്ചിരുന്നെ.. ഇപ്പൊ മനസിലായി സംഗതിയുടെ കിടപ്പ്.
പിന്നെ പുള്ളിക്കാരന്‍ പറഞ്ഞ ഡയലോഗ് "ഇത് പോലത്തെ ഓഞ്ഞ പ്രശ്നങ്ങളില്‍ ഇടപെടുന്നതല്ല അമ്മയുടെ ജോലി". എന്താണാവോ പിന്നെ അമ്മയുടെ ജോലി? ഇപ്പൊ തന്നെ തമ്മില്‍ തല്ലും അടിപിടിം കാരണം പടം കാണാന്‍ ആളില്ല. മച്ചുനാ.... മുല്ലപെരിയാര് തുടച്ചു നീക്കൂന്നു പറഞ്ഞ ആ നാലു ജില്ലേന്കൂടെ ഇല്ലാതായാല്‍ പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ പടം പിടിക്കണ പോലെ ഒക്കെ പിടിക്കേണ്ടി വരും. ഭാവന നയന്‍‌താര മുതലായ ടീമുകള്‍കൊക്കെ കഠിന വ്യായാമങ്ങള്‍ ഒക്കെ പറഞ്ഞു കൊടുക്കാന്‍ തമിഴ് നടികര്‍ തിലകങ്ങള്‍ ക്യൂ നില്‍ക്കും. 60 വയസു കഴിഞ്ഞ അപ്പൂപന്മാരേം അങ്കിള്‍മാരേം ഒക്കെ നായകനാക്കാന്‍ മലയാള സിനിമ തന്നെ വേണം. കേരളം ഉണ്ടായാലേ മലയാളത്തിനു നിലനില്പുള്ളൂ. ഈ 4 ജില്ല പോയാല്‍ പിന്നെ കേരളമില്ല.

Sunday, November 27, 2011

മുല്ലപെരിയാരിന്റെ തീരത്ത് കൂടെ


ട്വിട്ടെരിലെ ഏറ്റവും പോപ്പുലര് ആയ ട്വീറ്റ്കളില് ഒന്ന് - "എന്റെ സ്ഥലം, എന്റെ വെള്ളം, എന്റെ പൈസ ..ഞാന് പുതിയ ഡാം ഉണ്ടാക്കി നിനക്ക് വെള്ളം ഫ്രീ ആയി തരാം അത് വാങ്ങാന് നിനക്ക് ബുദ്ധിമുട്ടുണ്ടോ???"

29 ഓഗസ്റ്റ് 1886 അന്നാണ് തിരുവിതന്കോറും ബ്രിട്ടീഷ് ഇന്ത്യയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര് ഇന്ത്യയും തമ്മില് "പെരിയാര് പ്രൊജക്റ്റ്" എന്ന ജലസേചന പ്രോഗ്രാമിന്റെ ഭാഗമായി 8000 ഏക്കര് സ്ഥലം 999 വര്ഷത്തെ പാട്ടത്തിനു തിരുവതാംകൂര് ബ്രിട്ടീഷ് ഇന്ത്യക്ക് വിട്ടു കൊടുത്തത് . ആ കരാര് പ്രകാരം 1887 -1895 കാലഘട്ടത്തില് ഒരു മെയിന് ജല സംഭരണിയും അതിനോടനുബന്ദിചു ഒരു ചെറിയ ജല സംഭരണിയും പെരിയാര് നദിയുടെ കുറുകെ നിര്മിക്കുകയുണ്ടായി അത് പില്ക്കാലത്ത് "മുല്ലപെരിയാര് ഡാം" എന്ന് അറിയപെട്ടു.

മെയിന്
ഡാമിന്റെ നീളം 1200 അടിയും ഉയരം 176 അടിയും ആണ്. ചെറിയ ഡാമിന്റെ നീളം 240 അടിയാണ്. 1970ഇല് കേരളവും തമിഴ്നാടും തമ്മില് ഏര്പെട്ട കരാര് പ്രകാരം കേരളം തമിഴ് നാടിനു പഴയ കരാറിന്റെ എല്ലാ അവകാശങ്ങളും അനുവദിച്ചു കൊടുക്കുകയും അത് കൂടാതെ മുല്ലപെരിയാര് ഡാം പ്രൊജക്റ്റ് മുഖേന ജല വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്കുകയും ചെയ്തു. പകരമായി കേരളത്തിന് മുല്ലപെരിയാര് തടാകത്തില് മീന് പിടിക്കുന്നതിനുള്ള അവകാശം കൈമാറുകയും ഉണ്ടായി. അതോടൊപ്പം മുന്പ് ഏര്പെട്ട കരാര് പ്രകാരം തമിഴ് നാടിന്റെ വെള്ളത്തിന്റെയും ജല വൈദ്യുതിയുടെയും അവകാശം പൂര്ണമായി സമ്മതിച്ചു കൊടുത്തു.

1970 ശേഷം മലയാളികള് പല കൊമ്പന് സ്രാവുകളെയും, നത്തോലി, ആയില, ചാള, തുടങ്ങിയ മീനുകളെ ഡാമില് സ്ഥിരമായി പിടിക്കരുണ്ടായിരുന്നു എന്ന് വാച്ച്മാന് തിരു ആണ്ടിപെട്ടി മുനിസ്വാമി.


1970 -ഇല് കേരളം ഭരിച്ചത് ആരായിരുന്നു? സി അച്യുത മേനോന്, മുഖ്യമന്ത്രി.
സ്വതവേ വെളിവില്ലാത്തവരുടെ ഒരു പ്രസ്ഥാനം ആയതു കൊണ്ടാവാം വെളിയം ഭാര്ഗവനെ സെക്രട്ടറി ആക്കിയത്. വളരെ അധികം നന്ദിഉണ്ട് സഖാവെ. അങ്ങയുടെ പ്രസ്ഥാനത്തിലെ ഒരു മുഖ്യമന്ത്രിയുടെ ശുഷ്കാന്തി മൂലം കേരളത്തിലെ നാലു ജില്ലകളിലെ 30 -35 ലക്ഷം ആളുകള് സ്വര്ഗത്തിലേക്ക് കണ്ണ് നട്ടിരിക്കുന്നു.


ഭാരതമെന്നു കേട്ടാല് അഭിമാന പൂരിതമാകണം അന്തരംഗം, കേരളം എന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില് - പണ്ട് സ്കൂളില് പഠിച്ചത് നമ്മള്ക്ക് ഓര്മയുണ്ട്. പക്ഷെ എന്തോ നമ്മുടെ വാര്ഷിക മലയാളി, ദശബ്ധ മലയാളി, യുഗ മലയാളി സ്ഥാനങ്ങള് അലങ്ങരിക്കുന്ന സാംസ്കാരിക പുംഗവന്മാര്ക്കും/ പുങ്കവതികള്ക്കും ഒരു അനക്കവും ഇല്ല.

ആരാ മലയാളത്തിന്റെ മഹാ പ്രതിഭ - ചോദിച്ചാല് മലയാളിക്ക് ഉത്തരങ്ങള് പലതാണ് . ഇതിലെതെങ്ങിലും പുംഗവന് മാരുടെ ശബ്ദം നമ്മള് കേട്ടോ. സൂപ്പര് താരങ്ങളെ ഇടയ്ക്കു ചൊറിഞ്ഞു സംവിധായക തിണ്ണമിടുക്ക് കാണിക്കുന്ന ശ്രിനിവാസന് എവിടെ പോയോ എന്തോ? പുള്ളിക്കാരന്റെ കൂടെ പഠിച്ചതാണ് രജിനി അണ്ണന് അത് കൊണ്ട് വല്ലോം ആയിരിക്കും. ഗാനഗന്ധര്വന് പിന്നെ അടുത്ത ജന്മം അമേരിക്കയില് ജനിക്കാന് നോക്കണ കൊണ്ട് കുഴപ്പമില്ല. ഈ കൂതറ കേരളത്തിലെങ്ങാന് ജനിച്ചു പോയാല് പുള്ളികാരന് പാടി ദൈവത്തിന്റെ ആപ്പിസ് പൂട്ടിച്ചേനെ.

ഇക്കാര്യത്തില് പുംഗവന്മാര്ക്കില്ലാത്ത ദൈര്യം കാണിക്കുന്നത് റിമ കല്ലിന്ഗലഉം മമത മോഹന് ദാസും ആണ്. രണ്ടു പേരോടും എന്റെ സ്വന്തം പേരിലും എന്റെ കുടുംബത്തിന്റെ പേരിലും എറണാകുളം
തൃശൂര്, കോട്ടയം ഇടുക്കി ജില്ലക്കാര്ക്ക് വേണ്ടിയും കൃതജ്ഞത അര്പിച്ചുകൊള്ളുന്നു. നിങ്ങള്ക്ക് ഗൗരവമുള്ള വേഷങ്ങളും പ്രേക്ഷകരുടെ സ്നേഹാഭിവദ്യങ്ങളും എന്ന് ഉണ്ടായിരിക്കണേ ..അമേന്.


എന്നാലും നയന്താര ചേച്ചിയും, ഭാവന ചേച്ചിയും ഒക്കെ എവിടെ ആണോ എന്തോ ഭയങ്കര ബിസി ആയിരിക്കും. പാവങ്ങള് പകലും രാത്രിയും ഒക്കെ ബിസി ആയാല് എന്താ ചെയ്ക്ക. എന്നാലും
എന്റെ നയന് താര ചേച്ചി വിജയന് അണ്ണന് ചേച്ചീനെ വെള്ളം കോരാന് പഠിപ്പിക്കുന്നതിന് മുന്പ് ചേച്ചി വെള്ളം കോരിയ നാടല്ലെ ചേച്ചി ഇത്. ഭാവന ചേച്ചി, ചേച്ചിക്ക് തമിഴ്നടികര് തിലകങ്ങള് കഠിന വ്യായാമ മുറകള് ഒക്കെ പറഞ്ഞു തരുന്നതിനു മുന്നേ ചേച്ചി പിച്ച വച്ച് നടന്ന നാടല്ലെ .. മറക്കാമോ?

എന്നാലും എന്റെ സൂപ്പര് സ്റ്റാര് അണ്ണന്മാരെ, സന്തോഷ് പണ്ഡിറ്റ് എങ്ങാനും കേറി മുല്ലപെരിയാര് വിഷയത്തില് പ്രസ്താവന ഇറക്കിയാല് നിങ്ങള്ക്ക് മാനകേടാവും. പുള്ളികാരന്റെ അല്ലെങ്ങില് തന്നെ അദ്ദേഹത്തിന്റെ 'കാളിദാസന് കവിത എഴുതുക' ആണെന്നുള്ള പടം കഴിഞ്ഞു വേറെ പടം തപ്പി നടക്കുവ. ആ അണ്ണന് എങ്ങാനും കേറി ഡാം 999 മലയാളത്തില് റീ -മേക് ചെയ്യുക കൂടെ ചെയ്താല് പൂര്ത്തിയായി . Alien സ്റ്റാര് പിന്നെ സൂപ്പര് സ്റ്റാര് എങ്ങാനു ആയി മാറിയാലോ. എന്റെ ദൈവമേ അതാലോചിക്കാന് കൂടെ വയ്യ. തിയേറ്ററില് ചെന്നാല് പിന്നെ കൊടുങ്ങല്ലൂര് പോയ അവസ്ഥയാവും അത് കൊണ്ട് പ്ലീസ്... മന്മോഹന് സിംഗ് മോഡില് ഇരിക്കാതെ എന്തെകിലും ഒന്ന് മൊഴിയു

1 TMC വെള്ളം തമിഴ്നാട് കര്ണാടകയില് നിന്നും മേടിക്കുന്നത് 1 കോടി രൂപക്കാണ് പക്ഷെ കേരളം 70 TMC വെള്ളം കൊടുക്കുന്നത് 40 000 രൂപക്കാണ്. നമ്മളെ എന്ന് ഇവര് മനസിലാക്കുമോ എന്തോ ?വെള്ളവും പൈസയും അല്ല അണ്ണാ ഞങ്ങള്ക്ക് വേണ്ടത് ..ജീവന് പോകാതെ കിട്ടിയാല് മതി.