അശ്വധമാവ് മരിച്ചു എന്ന് കള്ളം പറയാതെ കള്ളം പറഞ്ഞ യുധിഷ്ടിരനെ പോലെ ദണ്ടപാണി മലയാളിക്കിട്ടു വച്ച ആപ്പ് ഉഗ്രന്‍. കേട്ടപാതി കേള്‍ക്കാത്ത പാതി വൈക്കോലും വെളുത്തമ്മയും ഇറങ്ങി കണ്ടോ ഞങ്ങള്‍ പണ്ടേ പറഞ്ഞതാ ഈ ഡാം ലോകാവസാനം വന്നാല്‍ പോലും പൊട്ടില്ല. വൈക്കോല്‍ പറയുന്നതനുസരിച്ച് മാഗ്നിടൂട് 8 ഭൂകമ്പം വരെ ഈ ഡാം താങ്ങും എന്ന്.
തമിഴ്നാട്ടില്‍ ചുവപ്പുവിരിയിക്കാമെന്ന് അതിമോഹിച്ചിരിക്കുന്ന വിപ്ലവ വലിയേട്ടനും ചെറിയേട്ടനും ആത്മാര്‍ഥമായി എന്തെങ്കിലും ചെയ്യുമെന്ന് ഈയുള്ളവന് പ്രതീക്ഷയില്ല. ചാണ്ടിച്ചനും അന്തോണിച്ചനും ഹൈകമാന്‍ഡ് ചുവപ്പു കാര്‍ഡ് കാണിച്ചു കഴിഞ്ഞു. യുവരാജാവ് സൂപ്പര്‍സ്റ്റാര്‍ വിജയനെ ഒക്കെ യൂത്ത് കോണ്‍ഗ്രെസ്സിലെടുത്തു തമിഴ്നാട് കമ്പ്ലീറ്റ് പിടിച്ചെടുക്കാനുള്ള ഉദേശത്തിലാണ്..ഇതിന്റെ ഇടക്ക് ഈ ബ്ലഡി മലയാളികളെ സഹായിക്കാന്‍ പോയാല്‍ ശെരിയാവില്ല. പൊറോട്ടയും ബീഫ് ഫ്രൈ ഒക്കെ ഞാന്‍ തമിഴ് നാട്ടീന്നു കഴിച്ചോളാം, വെളുത്തമ്മ വക വെജിറ്റെറിയന്‍ കുളമ്പും, കണ്ണാടി കരുണന്‍ വക ചിക്കന്‍ കുളമ്പും ഉണ്ട്, വൈകോല്‍ വക തോരനും ഉണ്ട്.
കക്ഷത്തില്‍ ഇരിക്കുന്നത് ഉപേക്ഷിച്ചു ഉത്തരത്തില്‍ ഉള്ളത് എടുക്കാന്‍ നോക്കുവന്നവനെയൊക്കെ എന്ത് പറയാന്‍.
ഒരു പ്രധാനമന്ത്രി ഉള്ളതിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം..നല്ല നേതൃഗുണമുള്ള ഒരു പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇതു അത്ര വലിയ പ്രയാസമില്ലാതെ തീര്‍ക്കാവുന്ന കാര്യമാണ്. വെള്ളം കേരളം കൊടുക്കാന്‍ തയ്യാറാണ്e. വൈക്കോക്കും, വെളുത്തമ്മക്കും, കണ്ണാടി കരുണനും പേടി മലയാളികള്‍ പറ്റിച്ചിട്ട് പോവുമോന്നാണ്..ഈ ഒരു കാര്യത്തിന് മധ്യസ്ഥത നില്ക്കാന്‍ പ്രധാന മന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് ബാധ്യസ്ഥനാണ് എന്നാണ് ഈയുള്ളവന്റെ വിശ്വാസം. ഒരു സംസ്ഥാനത്തിന്റെ മൊത്തം പ്രശ്നമായ ഇതില്‍ ഇടപെടാതിരിക്കുന്ന പ്രധാനമന്ത്രി സത്യപ്രതിജ്ഞാ ലംഘനമല്ലേ നടത്തുന്നത്?. രാജ്യത്തിന്‍റെ ഐക്യവും അഖണ്ടതയും കാത്തു സൂക്ഷിക്കാം എന്നും വിശ്വസ്തതയോടും ബോധത്തോടും കൂടി പ്രധാന മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാംഎന്നും, എല്ലാ പൌരന്മാരോടും ഭയമോ തിരിച്ചു ഭേദമോ വകതിരിവോ ഇല്ലാതെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം ന്യായ മായി പെരുമാറാം എന്നും ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ആളാണ് മന്‍മോഹന്‍ സിംഗ്..ഈയുള്ളവന്റെ സംശയം ഈപ്പോള്‍ അദ്ദേഹം തുടര്‍ന്നു കൊണ്ടിരിക്കുന്ന നിലപാട് സത്യപ്രതിജ്ഞാ ലംഘനമല്ലേ ???

No comments:
Post a Comment