Friday, December 2, 2011

മന്‍മോഹന്‍ സിംഗ് അഥവാ വായില്ലാക്കുന്നിലപ്പന്‍



മന്‍മോഹന്‍ സിംഗ് അഥവാ വായില്ലാക്കുന്നിലപ്പന്‍
ഈ അപ്ഡേറ്റ് ആരും അറിഞ്ഞില്ലേ 2011 നവംബര്‍ ഇഷ്യൂ ആണ് .

"മേളത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍ ത്തച്ചനും പിന്നെ വള്ളോന്‍ മന്‍മോഹന്‍ സിംഗ് വടുതല മരുവും നായര്‍ കാരയ്ക്കല്‍ മാതാ, ചെമ്മേ കേളുപ്പുകൂറ്റന്‍, പെരിയ തിരുവരങ്ങത്തെഴും പാക്കനാരും, നേരേ രായണഭ്രാന്തനുമുടനകവൂര്‍- ച്ചാത്തനും പാണനാരും"

മുല്ലപെരിയാര്‍ മാധ്യമങ്ങള്‍ ഊതിപെരുപ്പിച്ചതാനെന്നും, ഇത് വെറുതെ തമിഴനേയും മലയാളിയേയും പറഞ്ഞു പറ്റിക്കാന്‍ നോക്കുന്നതാണെന്നും ചില വിവരം കൂടിയ മലയാളി പുംഗവന്മ്മാര്‍ പറഞ്ഞു നടക്കുമ്പോള്‍ വെളുത്തമ്മയും കണ്ണാടി കരുണനും അതേറ്റു പാടുമ്പോള്‍ മലയാളിക്ക് വീണ്ടും ആപ്പ്..ഏറ്റവും ഒടുവിലായി വന്ന ആപ്പ് മനുഷ്യാവകാശ കമ്മീഷന്‍ കേരള ഖടകത്തിന്റെ വക. ജീവിക്കാനുള്ള അവകാശം നിഷേധിക്കപെടുമ്പോള്‍ സമീപിക്കാനുള്ള സ്വയംഭരണ സ്ഥാപനം എന്നാണ് നമ്മള്‍ എല്ലാവരും "മനുഷ്യാവകാശ കമ്മീഷന്‍" എന്നൊക്കെ ധരിച്ചു വച്ചിരിക്കുന്നത്. 12 October 1993 ഇല രൂപിക്രതമായ നാഷണല്‍ ഹുമന്‍ റയിട്ട്സ് ആക്റ്റ് മുഖേന രൂപിക്രതമായ കമ്മീഷന്‍ കേരള ഖടകം എന്തായാലും രാവിലെ പറയുന്നതല്ല ഉച്ചക്കും വൈകീട്ടും പറയുന്നത്. വൈകിട്ട് പറയുന്നത് നാളെ പറയുമോ എന്തോ. പറഞ്ഞാല്‍ കൊളളാം..ആര്‍ക്ക്? മലയാളിക്ക് അല്ലാതെ ആര്‍ക്കാ കമ്മീഷനോ?

മന്‍മോഹന്‍ജിയിലേക്ക് ..പച്ച വെള്ളം പോലും ചവച്ചരച്ചു കുടിക്കുന്ന പുള്ളിക്കാരനെക്കുറിച്ചു പറയാന്‍ അല്പം വൈഷമ്യം ഉണ്ടെങ്കിലും, നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടുമ്പോള്‍ പറയാതിരിക്കുന്നതെങ്ങിനെ. മന്‍മോഹന്‍ജിയെ "കള്ളന്‍" എന്നാരും പറയില്ല പക്ഷെ നിര്‍ഗുണ പരബ്രഹ്മം ആയിരുന്നു "കള്ളന്മ്മാര്‍ക്ക് കഞ്ഞി വച്ച് കൊടുമ്പോള്‍, അത് പക്ഷെ ഈ മുല്ലപെരിയാരിലെ വെള്ളത്തില്‍ തന്നെ വേണോ?"
വെളുത്തമ്മ അയച്ച തന്ന പ്രണയലേഖനം 'റൊമ്പ പ്രമാദം' എന്ന് പറഞ്ഞു ഒരു റിട്ടേണ്‍ പ്രണയലേഖനം അല്ല പ്രതീക്ഷിക്കുന്നത്. അവിടെ അങ്ങേക്ക് നട്ടെല്ലിനു പകരം വാഴനാരാണോ?. സില്‍ക്ക് കുപ്പായതിനുള്ളിലെ ഇരുമ്പുകൈകളാണ് അങ്ങയുടെതെന്നു ഒരു മഹാന്‍ ഈ ഇടക്ക് പറയുന്നത് കേട്ടു. ഈ മഹാനെ വേള്‍ഡ് സിങ്കോഫാന്റ്റ് ചാമ്പ്യന്‍ഷിപ്പിന് വിട്ടാല്‍ ഇന്ത്യയ്ക്ക് തന്നെ ഫസ്റ്റ് പ്രൈസ്.

"ഇമ്സൈ അരസന്‍ ഇരുപത്തി മൂന്നാം പുലികേശി" ഈ തമിഴ് ചിത്രം സത്യത്തില്‍ താങ്കളെ ഉദേശിച്ചു എടുത്തതാണോ? എങ്കില്‍ അത് വളരെ മോശവും പൈശാചികവും മൃഗീയവും ആയി പോയി.




(ഫോട്ടോ കടപ്പാട്: അന്ജ്ഞാതനായ സുഹൃത്ത്‌)
ജാലകം

No comments: