കേരളവും പുതിയ നൂറ്റാണ്ടിലെ കാര്‍ഷിക വിപണനവും
കേരളത്തിലേക്ക് പച്ചക്കറി/പലവ്യന്ജന ലോറികള്‍ അതിര്‍ത്തിയില്‍ തടഞ്ഞിടും എന്ന് പറഞ്ഞു വൈക്കോല്‍ വാസുമാര്‍ നമ്മളെ ഭീഷണിപെടുത്തുകയാണ്. എന്ത് കൊണ്ടാണ് നമ്മള്‍ പച്ചക്കറികള്‍ക്ക്/മറ്റു ഭക്ഷണ ഉത്പന്നങ്ങള്‍ക്ക് അയല്‍സംസ്ഥാനങ്ങളെ ഇപ്പോഴും ആശ്രയിക്കുന്നത്. ഫലഭൂയിഷ്ടമായ മണ്ണും, കാലാവസ്ഥയും, വെള്ളവും, ജോലി ചെയ്യുവാന്‍ തയ്യാറുള്ള അഭ്യസ്തവിദ്യരായ തലമുറയും നമ്മള്‍ക്കുണ്ട്..എന്ത് കൊണ്ടാണ് പക്ഷെ നമ്മള്‍ക്ക് കാര്‍ഷികമായോ വ്യാവസായികമായോ വളര്‍ച്ച ഇല്ലാത്തത്? ഐ ടി സ്ഥാപങ്ങള്‍ അല്ലാതെ വളര്‍ച്ച ഉണ്ട് എന്ന് പറയുന്ന ഒരു വ്യാവസായിക മേഖലയും നമ്മള്‍ക്കില്ല...പൊതു മേഖല സ്ഥാപനങ്ങളില്‍ പോലും തളര്‍ന്നു കിതച്ചു മുന്നോട്ടു പോകുന്ന സ്ഥാപനങ്ങള്‍ അല്ലാതെ നല്ല വളര്‍ച്ച കൈവരിച്ച അല്ലെങ്ങില്‍ കൈവരിക്കുന്ന ഒരു സ്ഥാപനം പോലും ഇല്ല.
കാര്‍ഷികനുബന്ധ വ്യവസായത്തിനെകുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം..വിപ്ലവ വലിയേട്ടന്റെ കണ്ണട വച്ച ആസ്ഥാന ബുദ്ധിജീവിയുടെ ബ്ലോഗ് പ്രകാരം
72. Diversification from agriculture to industrial sector and expansion of tertiary sector is expected to add considerably to the gross domestic product. However, the Kerala economy has for long been dependent on the growth of service sector rather than the growth of agriculture and industrial sectors. The state is lagging behind in the agricultural and industrial sector even though fertile soil, suitable climate, skilled manpower and capital are in abundance. The productive sector is far behind the national trend. It is the high time to zero in on the factors responsible for this backwardness and rectify the mistakes without losing further time.
"കാര്‍ഷിക രംഗത്തു നിന്നും വ്യാവസായിക രംഗത്തേക്കുള്ള വൈവിദ്ധീകരണവും വളര്‍ച്ചയും GDP യുടെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കേരളത്തിന്റെ economy വളരെ വര്‍ഷങ്ങളായി കാര്‍ഷിക വ്യാവസായിക രംഗത്തേക്കാള്‍ ഉപരിയായി സര്‍വീസ് സെക്ടരിനെ ആശ്രയിച്ചാണ് നില്കുന്നത്. ഫലഭൂയിഷ്ടമായ മണ്ണും, കാലാവസ്ഥയും, വെള്ളവും, അഭ്യസ്തവിദ്യരായ തലമുറയും, ആവശ്യത്തിനു മൂലധനവും നമ്മള്‍ക്കുണ്ട് എങ്കിലും നമ്മള്‍ ഇപ്പോഴും കാര്‍ഷിക വ്യാവസായിക മേഖലകളില്‍ പിന്നിലാണ്......"
എന്ന് തുടങ്ങി ഒരു കുമ്പസാരം നടത്തുകയാണ് കണ്ണാടി ബുദ്ധിജീവി ചെയ്യുന്നത്..ഈ പറഞ്ഞതില്‍ ഈയുള്ളവന്റെ ചില്ല സംശയങ്ങള്‍ താഴെ പറയുന്നവയാണ്..
കാര്ഷികാനുബന്ധ വ്യാവസായിക മേഖല കേരളത്തില്‍ സത്യത്തില്‍ ഉണ്ടോ...അങ്ങിനെ ഏതെങ്കിലും ഒരു കാര്ഷികനുബന്ധ വ്യാവസായ പൊതുമേഖല സ്ഥാപനം ഉണ്ടെങ്കില്‍ തന്നെ അവ ഘടകകക്ഷികള്‍ക്ക് സീറ്റ്/മന്ത്രി സ്ഥാനവീതംവൈപ്പില്‍ എറിഞ്ഞു കൊടുക്കുന്ന അപ്പകഷണവും വെള്ളയാനയും ആയ ഒന്ന് എന്നതില്‍ കവിഞ്ഞു എന്തെങ്കിലും വളര്ച്ചാപരമായ/ പുരോഗമനപരമായ സ്വാധീനം കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ചെലുത്തിയിട്ടുണ്ടോ..ഇല്ല എന്ന് തന്നെയാണ് ഈയുള്ളവന് തോന്നുന്നത്..
അവസരം കിട്ടുമ്പോളെല്ലാം കൂണ് മുളക്കുംപോലെ മുളക്കുന്ന ടി വി ചാനെലുകളില്‍ പോയി പല്ലിളിച്ചു കാണിച്ചു..ലാറ്റിന്‍ അമേരിക്കയിലേയും, ക്യൂബയിലെയും സ്രാവിനെയും ചീങ്ങണ്ണിയെയും കുറിച്ച് അന്നന്ന് വായിച്ചതു മൊഴി മാറ്റം നടത്തി അതു അത് പോലെ തന്നെ മാധ്യമങ്ങളില്‍ ശര്‍ദിച്ചു വക്കുമ്പോള്‍ പറയുന്നതും ചെയ്യുന്നതും ഒക്കെ കേരളത്തിന് എന്തെങ്കിലും പ്രയോജനമുള്ള കാര്യമാണോ എന്ന് ആര് നോക്കാന്‍. ..നേതാവായിരിക്കാന്‍ എപ്പോ ഒന്നുകില്‍ ബുദ്ധിജീവി ആകണം അല്ലെങ്കില്‍ ഗുണ്ടയാവണം എന്ന അവസ്തയുള്ളപ്പോള്‍ അവനവന്‍ അവനവനു പറ്റിയ ഡൊമൈന്‍ തിരഞ്ഞെടുക്കുന്നു അല്ലെ?
കേരളത്തിന്റെ കാര്‍ഷിക വിളകളോടും കാലാവസ്ഥയോടും വളരെയധികം സമയം ഉള്ള നാടാണ് തായ് ലണ്ട് തുടങ്ങിയ തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ ..കാര്ഷികനുബന്ധ വ്യവസായങ്ങളില്‍ അവര്‍ കാണിക്കുന്ന മുന്നേറ്റം നമ്മള്‍ക്കും സ്വീകരിക്കാവുന്നതാണ്...ആദ്യ പടിയായി
ദീര്‍ഖകാല സംഭരണമാര്‍ഗങ്ങള്‍ കൊണ്ട് വരാം, കാര്‍ഷിക രംഗത്തു യന്ത്രവല്‍ക്കരണം കൊണ്ട് വരാം, കൂട്ട് കൃഷി ഫാര്മുകള്‍ കൊണ്ട് വരാം, ഫര്മുകളില്‍ നിന്നും ഫാക്ടറികളിലേക്കുള്ള സമയം കുറയ്ക്കാം, കഴിയുമെങ്ങില്‍ വലിയ ഫര്മുകള്‍ക്ക് ചെറിയ അനുബന്ധ സംസ്കരണ കേന്ദ്രങ്ങള്‍
ഏര്‍പ്പെടുത്താം, ഓരോ ഉത്പന്നത്തിനും വിപണികള്‍ കണ്ടു പിടിക്കാം, വിപണിക്ക് അനുയോജ്യമായ രീതിയില്‍ ഉല്പന്നതിനെ മാറ്റി എടുക്കാം, ബ്രാന്‍ഡ് ചെയ്യാം, നന്നായി പാക്കേജിംഗ് ചെയ്യാം, കാര്‍ഷിക രംഗത്തും സംസ്കരണ രംഗത്തും യന്ത്രവല്‍ക്കരണവും ക്വാളിറ്റി അഷുരണ്‍സ് മുതലായവ കര്‍ശനമായി നില നിര്‍ത്താം, സര്‍ക്കാരിനു നല്ല ക്വാളിറ്റി ഉള്ള ഉത്പന്നങ്ങള്‍ക്ക് ഗ്രേഡ് സിസ്റ്റം ഏര്‍പ്പെടുത്താം,...
അങ്ങിനെ ഒരിക്കല്‍ കൂടി നമ്മുക്ക് ഒരു കാര്‍ഷിക സംസ്ഥാനം ആവാം..............
എത്ര നല്ല ഒരിക്കലും നടക്കാത്ത സ്വപ്നം ..പക്ഷെ എങ്ങാനും ഇനി ബിരിയാണി കൊടുക്കുമോ?
No comments:
Post a Comment