
ട്വിട്ടെരിലെ ഏറ്റവും പോപ്പുലര് ആയ ട്വീറ്റ്കളില് ഒന്ന് - "എന്റെ സ്ഥലം, എന്റെ വെള്ളം, എന്റെ പൈസ ..ഞാന് പുതിയ ഡാം ഉണ്ടാക്കി നിനക്ക് വെള്ളം ഫ്രീ ആയി തരാം അത് വാങ്ങാന് നിനക്ക് ബുദ്ധിമുട്ടുണ്ടോ???"
29 ഓഗസ്റ്റ് 1886 അന്നാണ് തിരുവിതന്കോറും ബ്രിട്ടീഷ് ഇന്ത്യയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര് ഇന്ത്യയും തമ്മില് "പെരിയാര് പ്രൊജക്റ്റ്" എന്ന ജലസേചന പ്രോഗ്രാമിന്റെ ഭാഗമായി 8000 ഏക്കര് സ്ഥലം 999 വര്ഷത്തെ പാട്ടത്തിനു തിരുവതാംകൂര് ബ്രിട്ടീഷ് ഇന്ത്യക്ക് വിട്ടു കൊടുത്തത് . ആ കരാര് പ്രകാരം 1887 -1895 കാലഘട്ടത്തില് ഒരു മെയിന് ജല സംഭരണിയും അതിനോടനുബന്ദിചു ഒരു ചെറിയ ജല സംഭരണിയും പെരിയാര് നദിയുടെ കുറുകെ നിര്മിക്കുകയുണ്ടായി അത് പില്ക്കാലത്ത് "മുല്ലപെരിയാര് ഡാം" എന്ന് അറിയപെട്ടു.
മെയിന് ഡാമിന്റെ നീളം 1200 അടിയും ഉയരം 176 അടിയും ആണ്. ചെറിയ ഡാമിന്റെ നീളം 240 അടിയാണ്. 1970ഇല് കേരളവും തമിഴ്നാടും തമ്മില് ഏര്പെട്ട കരാര് പ്രകാരം കേരളം തമിഴ് നാടിനു പഴയ കരാറിന്റെ എല്ലാ അവകാശങ്ങളും അനുവദിച്ചു കൊടുക്കുകയും അത് കൂടാതെ മുല്ലപെരിയാര് ഡാം പ്രൊജക്റ്റ് മുഖേന ജല വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്കുകയും ചെയ്തു. പകരമായി കേരളത്തിന് മുല്ലപെരിയാര് തടാകത്തില് മീന് പിടിക്കുന്നതിനുള്ള അവകാശം കൈമാറുകയും ഉണ്ടായി. അതോടൊപ്പം മുന്പ് ഏര്പെട്ട കരാര് പ്രകാരം തമിഴ് നാടിന്റെ വെള്ളത്തിന്റെയും ജല വൈദ്യുതിയുടെയും അവകാശം പൂര്ണമായി സമ്മതിച്ചു കൊടുത്തു.
1970 ശേഷം മലയാളികള് പല കൊമ്പന് സ്രാവുകളെയും, നത്തോലി, ആയില, ചാള, തുടങ്ങിയ മീനുകളെ ഡാമില് സ്ഥിരമായി പിടിക്കരുണ്ടായിരുന്നു എന്ന് വാച്ച്മാന് തിരു ആണ്ടിപെട്ടി മുനിസ്വാമി.
1970 -ഇല് കേരളം ഭരിച്ചത് ആരായിരുന്നു? സി അച്യുത മേനോന്, മുഖ്യമന്ത്രി.
സ്വതവേ വെളിവില്ലാത്തവരുടെ ഒരു പ്രസ്ഥാനം ആയതു കൊണ്ടാവാം വെളിയം ഭാര്ഗവനെ സെക്രട്ടറി ആക്കിയത്. വളരെ അധികം നന്ദിഉണ്ട് സഖാവെ. അങ്ങയുടെ പ്രസ്ഥാനത്തിലെ ഒരു മുഖ്യമന്ത്രിയുടെ ശുഷ്കാന്തി മൂലം കേരളത്തിലെ നാലു ജില്ലകളിലെ 30 -35 ലക്ഷം ആളുകള് സ്വര്ഗത്തിലേക്ക് കണ്ണ് നട്ടിരിക്കുന്നു.
ഭാരതമെന്നു കേട്ടാല് അഭിമാന പൂരിതമാകണം അന്തരംഗം, കേരളം എന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില് - പണ്ട് സ്കൂളില് പഠിച്ചത് നമ്മള്ക്ക് ഓര്മയുണ്ട്. പക്ഷെ എന്തോ നമ്മുടെ വാര്ഷിക മലയാളി, ദശബ്ധ മലയാളി, യുഗ മലയാളി സ്ഥാനങ്ങള് അലങ്ങരിക്കുന്ന സാംസ്കാരിക പുംഗവന്മാര്ക്കും/ പുങ്കവതികള്ക്കും ഒരു അനക്കവും ഇല്ല.
ആരാ മലയാളത്തിന്റെ മഹാ പ്രതിഭ - ചോദിച്ചാല് മലയാളിക്ക് ഉത്തരങ്ങള് പലതാണ് . ഇതിലെതെങ്ങിലും പുംഗവന് മാരുടെ ശബ്ദം നമ്മള് കേട്ടോ. സൂപ്പര് താരങ്ങളെ ഇടയ്ക്കു ചൊറിഞ്ഞു സംവിധായക തിണ്ണമിടുക്ക് കാണിക്കുന്ന ശ്രിനിവാസന് എവിടെ പോയോ എന്തോ? പുള്ളിക്കാരന്റെ കൂടെ പഠിച്ചതാണ് രജിനി അണ്ണന് അത് കൊണ്ട് വല്ലോം ആയിരിക്കും. ഗാനഗന്ധര്വന് പിന്നെ അടുത്ത ജന്മം അമേരിക്കയില് ജനിക്കാന് നോക്കണ കൊണ്ട് കുഴപ്പമില്ല. ഈ കൂതറ കേരളത്തിലെങ്ങാന് ജനിച്ചു പോയാല് പുള്ളികാരന് പാടി ദൈവത്തിന്റെ ആപ്പിസ് പൂട്ടിച്ചേനെ.
ഇക്കാര്യത്തില് പുംഗവന്മാര്ക്കില്ലാത്ത ദൈര്യം കാണിക്കുന്നത് റിമ കല്ലിന്ഗലഉം മമത മോഹന് ദാസും ആണ്. രണ്ടു പേരോടും എന്റെ സ്വന്തം പേരിലും എന്റെ കുടുംബത്തിന്റെ പേരിലും എറണാകുളം
തൃശൂര്, കോട്ടയം ഇടുക്കി ജില്ലക്കാര്ക്ക് വേണ്ടിയും കൃതജ്ഞത അര്പിച്ചുകൊള്ളുന്നു. നിങ്ങള്ക്ക് ഗൗരവമുള്ള വേഷങ്ങളും പ്രേക്ഷകരുടെ സ്നേഹാഭിവദ്യങ്ങളും എന്ന് ഉണ്ടായിരിക്കണേ ..അമേന്.
എന്നാലും നയന്താര ചേച്ചിയും, ഭാവന ചേച്ചിയും ഒക്കെ എവിടെ ആണോ എന്തോ ഭയങ്കര ബിസി ആയിരിക്കും. പാവങ്ങള് പകലും രാത്രിയും ഒക്കെ ബിസി ആയാല് എന്താ ചെയ്ക്ക. എന്നാലുംഎന്റെ നയന് താര ചേച്ചി വിജയന് അണ്ണന് ചേച്ചീനെ വെള്ളം കോരാന് പഠിപ്പിക്കുന്നതിന് മുന്പ് ചേച്ചി വെള്ളം കോരിയ നാടല്ലെ ചേച്ചി ഇത്. ഭാവന ചേച്ചി, ചേച്ചിക്ക് തമിഴ്നടികര് തിലകങ്ങള് കഠിന വ്യായാമ മുറകള് ഒക്കെ പറഞ്ഞു തരുന്നതിനു മുന്നേ ചേച്ചി പിച്ച വച്ച് നടന്ന നാടല്ലെ .. മറക്കാമോ?
എന്നാലും എന്റെ സൂപ്പര് സ്റ്റാര് അണ്ണന്മാരെ, സന്തോഷ് പണ്ഡിറ്റ് എങ്ങാനും കേറി മുല്ലപെരിയാര് വിഷയത്തില് പ്രസ്താവന ഇറക്കിയാല് നിങ്ങള്ക്ക് മാനകേടാവും. പുള്ളികാരന്റെ അല്ലെങ്ങില് തന്നെ അദ്ദേഹത്തിന്റെ 'കാളിദാസന് കവിത എഴുതുക' ആണെന്നുള്ള പടം കഴിഞ്ഞു വേറെ പടം തപ്പി നടക്കുവ. ആ അണ്ണന് എങ്ങാനും കേറി ഡാം 999 മലയാളത്തില് റീ -മേക് ചെയ്യുക കൂടെ ചെയ്താല് പൂര്ത്തിയായി . Alien സ്റ്റാര് പിന്നെ സൂപ്പര് സ്റ്റാര് എങ്ങാനു ആയി മാറിയാലോ. എന്റെ ദൈവമേ അതാലോചിക്കാന് കൂടെ വയ്യ. തിയേറ്ററില് ചെന്നാല് പിന്നെ കൊടുങ്ങല്ലൂര് പോയ അവസ്ഥയാവും അത് കൊണ്ട് പ്ലീസ്... മന്മോഹന് സിംഗ് മോഡില് ഇരിക്കാതെ എന്തെകിലും ഒന്ന് മൊഴിയു
1 TMC വെള്ളം തമിഴ്നാട് കര്ണാടകയില് നിന്നും മേടിക്കുന്നത് 1 കോടി രൂപക്കാണ് പക്ഷെ കേരളം 70 TMC വെള്ളം കൊടുക്കുന്നത് 40 000 രൂപക്കാണ്. നമ്മളെ എന്ന് ഇവര് മനസിലാക്കുമോ എന്തോ ?വെള്ളവും പൈസയും അല്ല അണ്ണാ ഞങ്ങള്ക്ക് വേണ്ടത് ..ജീവന് പോകാതെ കിട്ടിയാല് മതി.